2022 ജൂലൈ 11, തിങ്കളാഴ്‌ച

മോഹം

 07-06-22

 പുലർകാലസ്വപ്നം ഫലിക്കുമത്രേ! പുലർകാലമോഹമോ?

പുലർകാലമോഹം - ഒരു പട്ടിയെ വളർത്തണം.

പറഞ്ഞാൽ സമ്മതിക്കില്ല.

മുള്ളിനേയും ഇലയേയും കൂട്ടി മുട്ടിക്കണം, ദോഷം വരാതെ.

എന്താ ഒരു വഴി?

വർഷങ്ങളായി പ്രമേഹമുണ്ട്. പതിവായി നടക്കണം.

അതു മുടക്കി.

"ഇന്നെന്തേ നടക്കാൻ പോകുന്നില്ലേ?"

"ഇല്ല, കാലിനൊരു വേദന."

പിറ്റേന്നും കാലിനു വേദന, അതിൻറെ പിറ്റേന്നും.

വാമഭാഗത്തിനു രോഗം മനസ്സിലായി, മടിയാണ്.

എന്താ ഒരു വഴി?

ഒരു പട്ടിക്കുഞ്ഞിനെ വാങ്ങി.

"ദേ, ഇതിനെ പതിവായി നടത്താൻ കൊണ്ടുപോണം. അത് ങ്ങടെ ജോലിയാ, മടി പറയണ്ട."

"ങേ, ഞാനോ?" അമ്പരപ്പു പ്രകടിപ്പിച്ചു.

"ങാ, ങ്ങളു തന്നെ."

", ന്നാപ്പിന്നെ അങ്ങനെയാട്ടെ." സമ്മതിച്ചു.

എനിക്കു സന്തോഷം, പട്ടിയെ കിട്ടി.

അവൾക്കു സന്തോഷം, ഞാൻ പതിവായി നടക്കാൻ പോകുന്നു!  

ശുഭം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ